എൻ മനമേ വാഴ്ത്തിടുക നിൻദൈവത്തിൻ വിശുദ്ധനാമം
തന്നുപകാരങ്ങളൊന്നും നിന്നായുസ്സിൽ മറന്നിടല്ലേ
നിന്നകൃത്യം മോചിച്ചതും രോഗസൗഖ്യം ഏകിയതും
എൻ മനമേ മറന്നിടല്ലേ
നിൻ ജീവനെ നാശത്തിൽ നിന്നെന്നേക്കുമായ് വിടുവിച്ചതും
തൻ ദയയും കരുണയതും നിൻ ശിരസ്സിൽ അണിയിച്ചതും
നിൻ യൗവ്വനം പഴകിടാതെ കഴുകനെപ്പോൽ പുതുക്കിയതും
എൻ മനമേ മറന്നിടല്ലേ
പീഡിതരായ് തീർന്നനേരം ന്യായമൊന്നായ് നടത്തിയതും
തൻ വഴിയും പ്രവൃത്തികളും നിന്നോടെന്നും അറിയിച്ചതും
നിൻ ലംഘന പാപങ്ങളും തൻ ദയയാൽ ക്ഷമിച്ചെന്നതും
എൻ മനമേ മറന്നിടല്ലേ
പ്രകൃതിയെല്ലാം അറിഞ്ഞിടുന്നോൻ പൊടിയാം നിന്നെ ഓർക്കുന്നതും
വയലിലെ പുല്ലിൻ സമം നിൻ ആയുസ്സെത്ര ക്ഷണികമതും
അറിഞ്ഞു നിന്റെ ദിനമോരോന്നും
വിശുദ്ധിയിൽ നീ വസിക്കേണ്ടതും
എൻ മനമേ മറന്നിടല്ലേ.