എന്നാളും സ്തുതിക്കണം നാം നാഥനെ

എന്നാളും സ്തുതിക്കണം നാം നാഥനെ

എന്നാളും സ്തുതിക്കണം നാം

വന്ദനം പാടി മന്നൻ മുൻകൂടി

മന്ദതയകന്നു തിരുമുന്നിലഭയമിരന്നു

 

മോദമായ് കൂടുക നാം പരന്നു ബഹു

നാദമായ് പാടുക നാം

ഗീതഗണം തേടി നാഥന്നു നാം പാടി

നാഥനാമവന്റെ തിരുനാമമേ ഗതിയായ് തേടി

 

ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ

ശിഷ്ടജനനായകൻ

സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻ

കഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ

 

തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾ പദം

തന്നിൽ പതിച്ചിടുന്നു

മാനവമന്നർ പ്രസന്നരായ് വാഴ്ത്തുന്നു

നന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു

 

ദേവകളിൻ നാഥനെ സമസ്തലോക

ജീവികളിൻ താതനെ

ജീവന്നുറവായി മേവും പരേശനെ

ജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ

 

തൻനാമകീർത്തനം നാം തുടർന്നു ചെയ്കി-

ലെന്നും ദിവ്യാനന്ദമാം

ഉന്നതൻ തന്നുടെ സന്നിധൗ നിന്നു നാം

മന്നവനെ പുതുഗാനവന്ദനങ്ങളോടനിശം.

Your encouragement is valuable to us

Your stories help make websites like this possible.