തേടിവന്നോ ദോഷിയാം

തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ

ഇത്രമാം സ്നേഹം ഉയിർകൊടുത്തെനിക്കായ്

മന്നവാ വർണ്ണിപ്പാനെളുതല്ല എനിക്ക്

 

ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ

ആണിപ്പഴുതുള്ള പാണികളാലെ

പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം

 

പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ

നിർമ്മലതോയം നിത്യം കുടിപ്പിച്ച്

പച്ചപ്പുൽ ശയ്യയിൽ കിടത്തിടുന്നോനെ

 

നിർത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ

പളുങ്കുകടൽത്തീരത്തങ്ങു ഞാനെന്റെ

മധുരഗാനരഥമതിലേറി ഗമിപ്പാൻ

 

കുഞ്ഞാടിന്റെ കൂടെ ഗമിച്ചവർ പാടുമേ മോദാൽ

സീയോൻ മലയിൽ സീമയറ്റാനന്ദം

എന്നിനീം ലഭിക്കുമോ മൽപ്രാണനാഥാ