വിശ്വസത്താൽ ഞാൻ ക്രൂശിൽ പാതയിൽ
യേശുവിന്റെ കൂടെ യാത്ര ചെയ്കയാം
ശാശ്വതനാട്ടിലെൻ വാഗ്ദത്ത വീട്ടിൽ ഞാൻ
ആശ്വാസഗീതം പാടി പോകയാം
സ്തോത്രഗീതങ്ങൾ പാടി മോദമായ്
മോക്ഷയാത്ര പോകുന്നു ക്രൂശിൻ പാതയിൽ
ആകുലമേറിലും ഭീരുവായ് തീരാതെ
സ്വന്തവീട്ടിൽ പോകയാം
കാരിരുൾ മൂടും ഘോരവേളയിൽ
കാത്തുകൊള്ളുമെന്നെ
കർത്തൻ ഭദ്രമായ് ക്ഷീണിതനായ്
ഞാൻ തീരിലും മാറാതെ
പാണിയാൽ താങ്ങും നല്ല നായകൻ
ഭൗതിക ചിന്താഭാരമാകവേ വിട്ടു
നിത്യജീവപാതേ പോകും ഞാൻ
ഇൻപമാണെങ്കിലും തുൻപമാണെങ്കിലും
യേശുവിൽ ചാരി യാത്ര ചെയ്യും ഞാൻ
ഈ ലോകസൗഖ്യം വേണ്ടതെല്ലുമേ
വിട്ടുപോന്നതൊന്നും തേടുകില്ലമേൽ
ക്രിസ്തുവിൻ നിന്ദയെൻ ദിവ്യനിക്ഷേപമായ്
എണ്ണി ഞാൻ സീയോൻ യാത്ര ചെയ്തിടും
സ്വർലോകനാട്ടിലെത്തി
ഞാനെന്റെ പ്രിയനൊത്തുവാഴും
കാലമോർക്കുമ്പോൾ ഇന്നെഴും
ദുഃഖങ്ങളൽപനാൾ മാത്രമാ
ണെന്നാളും പിന്നെ ഇൻപഭാഗ്യനാൾ.