യേശുവിൻ തിരുപ്പാദത്തിൽ

യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം

തന്റെ വിശുദ്ധവാക്യത്തിൽ നമ്മുടെ ജീവനാം

യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം

 

കേൾക്കുക നാം കാക്കുക നാം

ജീവന്റെ വാക്യങ്ങൾ

 

ദൈവവചനം ജീവനും ശക്തിയും ആകയാൽ

ആത്മരക്ഷയുണ്ടേവന്നും ഉള്ളത്തിൽ കൈക്കൊണ്ടാൽ

ആത്മമരണം മാറും നീതിയിൽ അവൻ വാഴും

 

അജ്ഞനെ ജ്ഞാനിയാക്കുവാൻ വചനം ജ്ഞാനമാം

സത്യത്തിൽ അതു കാക്കുവാൻ സ്വർഗ്ഗത്തിൻ ദാനമാം

ഒഴിയാൻ നിത്യനാശം കാലിന്നൊരു പ്രകാശം

 

സത്യദൈവത്തിൻ ഭക്തൻമാർ വചനം കാക്കയാൽ

സൽപ്രവൃത്തിക്കു ശക്തൻമാർ ആകുന്നു നാൾക്കുനാൾ

ദൈവമുഖപ്രസാദം നിത്യം അവർക്കാഹ്ളാദം

 

ലോകങ്ങൾ അവസാനിക്കും വാനവും ഇല്ലാതാം

ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം

വാട്ടം മാലിന്യം നാശം ഇല്ലാത്തൊരവകാശം.