ജയാളി ഞാന്‍ ജയാളി എന്‍

ജയാളി ഞാന്‍ ജയാളി  എന്‍

യേശുവില്‍ ഞാന്‍ ജയാളി

തളര്‍ന്നു ഞാന്‍ പിന്മാറില്ല

പിശാചു ജയിക്കില്ല

 

യേശുവിന്‍ നാമം എന്‍ ശക്തി

വിശുദ്ധി എന്‍ അടിസ്ഥാനം

വിശ്വാസം എനിക്കെന്റെ പരിച

വചനം എന്‍ കയ്യിലെ വാളല്ലോ

 

നിരാശ എന്‍ കാല്‍ക്കീഴില്‍  ഇനി

തോല്‍വിയും എന്‍ കാല്‍ക്കീഴില്‍

പിശാചും അവന്റെ തന്ത്രങ്ങളും

എല്ലാം എന്‍ കാല്‍ക്കീഴില്‍

 

രോഗങ്ങള്‍ എന്‍ കാല്‍ക്കീഴില്‍

പ്രതിസന്ധികള്‍ എന്‍ കാല്‍ക്കീഴില്‍

പിശാചും അവന്റെ ആയുധവും

എല്ലാം എന്‍ കാല്‍ക്കീഴില്‍

 

ഒരു വഴിയായ് ശത്രു വന്നാല്‍ അവന്‍

ചിതറും ഏഴു വഴിയായ്

എന്നോടു കൂടെയുണ്ടെന്‍ യേശു ഇനി

തോല്‍വി എനിക്കില്ല