ഉന്നത വിളിക്കു മുന്‍പില്‍

ഉന്നത വിളിക്കു മുന്‍പില്‍

അര്‍പ്പിക്കുന്നു ഞാന്‍

അങ്ങെ ഇഷ്ടം എന്നില്‍ നാഥാ

നിറവേറിടട്ടെ

 

പോകാം ഞാന്‍ പോകാം ഞാന്‍

കല്‍പ്പിക്കും പോലെ

മാറില്ല പിന്മാറില്ല

എന്‍ അന്ത‍്യനാള്‍ വരെ

 

ആയിരങ്ങള്‍ നിത‍്യവും

നരകെ വീഴുമ്പോള്‍

അതിവേദനയാല്‍ എന്‍ ഹൃദയം

പിടയുന്നെന്‍ പ്രിയനാഥാ

 

എന്തു ചെയ്യാന്‍ അരുളിയാലും

ചെയ്യാം കര്‍ത്താവേ

എന്തു വില നല്‍കിയും

സുവിശേഷം അറിയിക്കാം

 

ബലിപീഠെ എരിഞ്ഞൊടുങ്ങാന്‍

അങ്ങരുള്‍ ചെയ്താല്‍

അതിനും തയ്യാര്‍ യേശുവേ

നിന്‍ നാമം ഉയരേണം