പലതരം ഹൃദയങ്ങൾ പലതിലാശ വയ്ക്കുന്നു
മമ ലാക്കെന്നുടെ യേശു അവനത്രേയെനിക്കെല്ലാം
കനകമോ നിധികളോ, കളിമേള രസങ്ങളോ,
ഉടലിൻ ഭംഗിയോ സുഖമരുളുന്നില്ലെനിക്കൊട്ടും
ഉലകവുമതിന്നുടെ ബഹളവും നശിച്ചിടും
മലർപോലായതു വാടും ക്ഷണമാത്രം നിലനിൽക്കും
ഇതുതാൻ ഗോപുരമതിനെതിരാരും വരികില്ല
തിരുരാജ്യം നശിക്കുമോ നിലനിൽക്കുമൊടുവോളം
അടിയനോ പരദേശി അലയുന്നാകിലുമെന്നെ
സുരലോകമഹിമയിൽ തരസാ ചേർത്തിടും നാഥൻ.