യേശു എന്നടിസ്ഥാനം ആശയവനിലത്രെ

യേശു എന്നടിസ്ഥാനം ആശയവനിലത്രെ

ജോണ്‍ എന്ന ദൈവദാസന്‍റെ മകനായി 1871 ഏപ്രില്‍ 15നു കോട്ടയതാണ് റ്റി.ജെ.ആന്‍ഡ്രൂസ് ജനിച്ചത്.

കോട്ടയം സി.എന്‍.ഐ-ല്‍ ചേര്‍ന്ന് വൈദിക പഠനം പൂര്‍ത്തികരിച്ച് ഒരു സുവിശേഷകനായി റവ. റ്റി.എച്ച്.ബിഷപ്പ് എന്ന മിഷനറിയുടെ കൂടെ വേല തുടര്‍ന്നു. “സുവിശേഷം പ്രസംഗിച്ചിലെങ്കില്‍ എനിക്ക് ഹാ കഷ്ടം”എന്ന വിശുദ്ധ പൌലോസിന്‍റെ വാക്കുകളാണ് ഈ വൈദീകനെ എന്നും നയിച്ചത്. സുവിശേഷം പ്രചരിപ്പിച്ചതിന് അനേകം പീഡനങ്ങളും അദ്ദേഹം സഹിച്ചു.

സി.എം.എസ് മിഷനില്‍ പട്ടക്കാരനായി ആലുവ, മൂവാറ്റുപുഴ, എറികാട്, തെക്കന്‍പുതുപ്പള്ളി, പീരുമേട്, ചങ്ങനാശേരി എന്നീ ഇടവകകളില്‍ റവ. റ്റി.ജെ.ആന്‍ഡ്രൂസ് പ്രവര്‍ത്തിച്ചു.

പീരുമേട് ഇടവകയില്‍ വികാരിയായിരിക്കെ അച്ചന്‍ തളര്‍വാത രോഗിയായി. ഇടവക ശുശ്രൂഷ ചെയുവാന്‍‍ നിവൃത്തിയില്ലാതെ തളര്‍ന്ന ശരീരവും തളരാത്ത മനസുമായി രോഗശയ്യയില്‍ കഴിയവെ ആത്മനിറവില്‍ എഴുതിയതാണ് “യേശു എന്നടിസ്ഥാനം ആശയവനിലത്രെ” എന്ന ഗാനം.

രോഗത്തിലും ക്ഷീണാവസ്ഥയിലുമിരിക്കുന്ന അനേകര്‍ക്ക് ആശ്വാസം നല്കിക്കൊണ്ടിരിക്കുന്ന ലളിതമായ ഒരു ഗീതമാണിത്.

Your encouragement is valuable to us

Your stories help make websites like this possible.