ആനന്ദമായ് നമ്മളേവരും കൂടി

ആനന്ദമായ് നമ്മളേവരും കൂടി

അരുമരക്ഷകനാമേശുവിനെ

അനുദിനം പാടിപ്പുകഴ്ത്തിടണം

അനുഗ്രഹദായകനെ

 

ആനന്ദമേ നിത്യാനന്ദമേ എന്നാത്മാവിലെന്നും

നിത്യാശ്വാസമേ ഭംഗമില്ലാ

പ്രത്യാശയാലെന്നാമയമകന്നിടുമേ

 

കരുണയോടെന്നെ കൈവിടാതെന്നും

കണ്മണിപോലവൻ കാത്തിടും

കന്മഷം നീക്കി കണ്ണീർ തുടയ്ക്കും

കൃപയെഴും തൻകരത്താൽ

 

കഠിനമാം കാറ്റും തിരകളുമെൻ

പടകിൽ വന്നടിക്കും വേളകളിൽ

കടലും വൻകാറ്റുമടക്കിയെന്നെ

കാത്തിടുംഹല്ലേലുയ്യാ

 

യോർദ്ദാൻ നാം കടക്കും തൻബലത്താൽ

യെരിഹോ നാം തകർക്കും

സ്തുതിദ്ധ്വനിയാൽ യേശുവിൻ നാമത്തിൽ

ജയം വരിക്കും എന്നും നാം ഹല്ലേലുയ്യാ

 

പരിശുദ്ധജനങ്ങളിൻ പാടുകളെല്ലാം

പരിണമിക്കും സ്വർഗ്ഗസൗഭാഗ്യമായ്

പരിഭവം നീങ്ങിയുണർന്നിരിപ്പിൻ

പ്രതിഫലം തന്നിടും താൻ