ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ

സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങൾ

നിൻസന്നിധിയിൽ നന്ദിയോടെന്നും

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ

നന്മയോർത്തെന്നും ആരാധിക്കാം യേശുകർത്താവിനെ

 

നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്നും

നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്നും

നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനായ്

ആരാധിക്കാം യേശു കർത്താവിനെ

 

നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ

ഞാൻ പൂർണ്ണനായ് നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ

ഞാൻ ഭാഗ്യവാൻ നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ

ഞാൻ ധന്യനായ് ആരാധിക്കാം യേശുകർത്താവിനെ