അബ്ബാ! താത! വന്നിടുന്നു നിൻ സുതന്റെ നാമത്തിൽ

അബ്ബാ! താത! വന്നിടുന്നു നിൻ സുതന്റെ നാമത്തിൽ

ആത്മരക്ഷകായെൻ നാഥാ! നമിക്കുന്നു തൃപ്പാദം

 

പാളയത്തിൽ പുറത്തായി പാർത്തിരുന്നോരെനിക്കും

പിതാവെന്നു വിളിക്കുവാൻ പുത്രത്വം നീ തന്നല്ലോ!

 

നഷ്ടപ്പെട്ടുപോയി ഞാനും ധൂർത്തപുത്രനെന്നപോൽ

നിന്റെ സന്നിധിയിൽ നിന്നും ദൂരവേ പോയിരുന്നു

 

തേടിവന്നു എന്നെയും നീ നേടിത്തങ്കച്ചോരയാൽ

വാടിടാതെ മേവിടുവാൻ നീ ചൊരിഞ്ഞു വൻകൃപാ!

 

രക്ഷയാകുമെനികായി തന്നു-

ശ്രേഷ്ടനാക്കി തീർത്തു നീ

ഭക്ഷിപ്പാൻ നിൻ മേശയിങ്കൽ-

യോഗ്യതയും തന്നല്ലൊ!