ബഹുമതി താത സുതാത്മാവാം

ബഹുമതി താത സുതാത്മാവാം

ത്രിയേകദേവനു നൽകാം നാം

 

ഭയമോടകന്നു വസിച്ചോരാം

നമ്മൾക്കവന്നരികേ ചേരാം

 

ചിതറിയൊരാടുകളായോരാം

നാമൊന്നു ചേർന്നു പുകൾ നേരാം

 

തിരുസുതനേശുവെ നൽകിടാൻ

അതീതമായ് കൃപ ചെയ്തിടാൻ

 

തിരുഹിതമായതറിഞ്ഞിടാം

തീരാത്ത ദാനമിതോർത്തിടാം

 

അഗതികളെപ്രതി ക്രൂശേറാം

എന്നോർത്ത തൻ ദയയാർക്കോതാം

 

അരചരോടാചാര്യന്മാരായി

നമ്മൾക്കിയുന്നത സൽപ്പേരായ്