ദൈവം നല്ലവൻ എന്നെന്നും നല്ലവൻ

ദൈവം നല്ലവൻ എന്നെന്നും നല്ലവൻ

ഞാൻ രുചിച്ചറിഞ്ഞു പാടും ദൈവം നല്ലവൻ

 

അവങ്കലേക്കു നോക്കിയോർ പ്രശോഭിതരായി

ആരും നിലനിൽക്കുകയില്ലവർക്കെതിരായി

ദൂതർ ഭക്തർ ചുറ്റും നിൽക്കും വൻമതിലായി

ദുഷ്ടർ പോകും കാറ്റുപാറ്റിടും പതിരായി

 

വിണ്ഡലം ഭൂമണ്ഡലം നിർമ്മിക്കും മുന്നേ

ഉണ്ടെനിക്കനാദിയായി ദൈവമായ് തന്നേ

തലമുറകൾക്കാശ്രയമാം നല്ലവൻ നന്നേ

മറന്നിടാതെ കാത്തിടുന്നു നിത്യവും നമ്മെ

 

കഷ്ടതകൾ ശോധനകൾ നേരിടുമ്പോഴും

ഇഷ്ടരായോർ വിട്ടകന്ന് പോയിടുമ്പോഴും

നഷ്ടമല്ലതൊന്നും നിത്യ ദൈവസ്നേഹത്താൽ

നന്മയ്ക്കെന്നു വ്യാപരിക്കും എനിക്കവയെല്ലാം

 

എന്തുമെന്റെ ജീവിതത്തിൽ സംഭവിച്ചാലും

എന്തിനെന്നകം കലങ്ങി ചോദിക്കില്ല ഞാൻ

നൊന്തൊഴുകും കണ്ണുനീർ തൻ പൊന്നു പാദത്തിൽ

ചിന്തി ഞാൻ തുടർന്നു പാടും ദൈവം നല്ലവൻ.