ദൈവം വിളിച്ചവരേ

ദൈവം വിളിച്ചവരേ! അ അ അ

ജീവൻ ലഭിച്ചവരേ! അ അ അ

ഉണരുക വേഗമണഞ്ഞിടും നാഥൻ

മണവറപൂകുന്ന ദിനമടുത്തു

 

നമുക്കൊരുക്കിയ ഗേഹമതിൽ ഗേഹമതിൽ

വസിച്ചിടും നാൾ വേഗമിതാ വേഗമിതാ

അടുത്തിടുന്നുനാമവിടേക്കങ്ങെടുത്തു

കൊള്ളപ്പെടുമല്ലോ അ അ അ

 

അനിഷ്ടസംഭവ വാർത്തകളെ വാർത്തകളെ

അനിശവും നാം കാതുകളിൽ കാതുകളിൽ

ശ്രവിച്ചിടുന്നിതു തിരുവചനത്തിൽ

നിവൃത്തിയാണെന്നോർത്തിടുക അ അ അ

 

അധഃപതിച്ചിടുമീയുലകിൽ ഈയുലകിൽ

അധർമ്മമേറ്റം വളരുകയാൽ വളരുകയാൽ

അധർമ്മമൂത്തിയിഭൂവിൽ വാഴുന്നതിനു

മുമ്പവൻ വരുമല്ലോ അ അ അ

 

ഉണർന്നിരിപ്പിൻ സോദരരേ സോദരരേ

ഒരുങ്ങിനിൽപ്പിൻ മോദമോടെ മോദമോടെ

എടുക്ക ദീപം തെളിയിച്ചിടുക

നിവർന്നു തലകളുയർത്തിടുക അ അ അ.

Your encouragement is valuable to us

Your stories help make websites like this possible.