ദൈവമങ്ങൊരുക്കിടും ഭവനമുണ്ടതിൽ

ദൈവമങ്ങൊരുക്കിടും ഭവനമുണ്ടതിൽ

താമസംകൂടാതെ ഞാനും ചേർന്നിടുമേ

ദൂതസംഘം ആർത്തു പാടും പുത്തൻപാട്ടുകൾ

ഞാനും ചേർന്നു ഹല്ലേലുയ്യാ ഗീതം പാടും

 

ഇന്നു ഞാൻ പോകുമീ കൂരിരുൾ പാതയിൽ

എന്നുമെൻ യേശുവെ നോക്കി നോക്കി പോയിടും

തീരുമെന്റെ ഭീതിയും മാറുമെൻ അനർത്ഥവും

എൻപ്രിയനെ കാണും നേരത്തിൽ

 

ഈ മരുയാത്രയിൽ വീണിടുന്ന വേളയിൽ

യേശുവിന്റെ പൊൻകരം താങ്ങിടുന്നു നിത്യവും

മാറുമെന്റെ ക്ഷീണവും തീരുമെന്റെ ക്ലേശവും

സ്വന്ത വീട്ടിൽ ചേരും നാളതിൽ

 

എന്തിനീ താമസം മൽപ്രിയൻ വന്നിടാൻ

എത്രനാളീ ഭൂമിയിൽ കാത്തുകാത്തു പാർക്കണം

നേരിലൊന്നു കണ്ടുഎന്റെ കാന്തനോടു ചേരുവാൻ

എൻമനം കൊതിച്ചു കാക്കുന്നേ.