ദൈവത്തിൻ നാമത്തിൽ

ദൈവത്തിൻ നാമത്തിൽ

നാം ചേർന്നിടും സമയങ്ങളിൽ

മോദമായ് ധ്യാനിച്ചിടാം

തന്റെ വൻകൃപകൾ ദിനവും

 

കുന്നുകളകന്നിടിലും മഹാ

പർവ്വതം മാറിടിലും

തന്റെ ദയയെന്നും ശാശ്വതമേതന്റെ

മക്കൾക്കാശ്രയമേ

 

സീയോനിലവൻ നമുക്കായ്

അതിശ്രേഷ്ഠമാം മൂലക്കല്ലായ്

തന്നോടു ചേർന്നു നാമും

തന്റെ ജീവകല്ലുകളായിടാം

 

കർത്തൻ തൻവരവിൻ നാളിൽ

തന്റെ കാന്തയാം നമ്മെ ചേർത്തിടും

എന്റെ കണ്ണുനീരെല്ലാം തുടയ്ക്കും

തന്റെ മാർവ്വോടു ചേർത്തീടുമേ

Your encouragement is valuable to us

Your stories help make websites like this possible.