ദേവാ വന്ദനം വന്ദനമേ ക്രിസ്തുനാഥാ വന്ദനമേ

ദേവാ വന്ദനം വന്ദനമേ ക്രിസ്തുനാഥാ വന്ദനമേ

യേശു രാജാധി രാജാവേ

കർത്താധികർത്തവേ വന്ദനം വന്ദനമേ

 

ആദികാരണനായവനേ ദൂതവന്ദിത വല്ലഭനേ

നിത്യജീവനും, സത്യവും, മാർഗ്ഗവുമായ

ശ്രീയേശു മഹോന്നതനേ

 

വിണ്ണിൻ മഹിമ വിട്ടിറങ്ങി പാപലോകത്തിൽ വന്നവനേ

മർത്യപാപവും ശാപവും എല്ലാം

ചുമന്നൊഴിച്ചുന്നതനാത്മജനേ

 

ക്രൂശിൽ മരിച്ച രക്ഷകനേ, മൂന്നാം നാളിലുയിർത്തവനേ

ഇന്നു വിണ്ണിലും മണ്ണിലും കർത്താധികർത്താവായ്

വാഴുമത്യുന്നതനേ.