ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ

ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ

ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും

നാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തി

നാഥാ തുടർന്നിനി നിന്നെ സ്തുതിക്കും

 

യാവേ നീയോ മഹാൻതന്നെ അതാൽ

ഏവരുമെന്നേക്കും വാഴ്ത്തിടും നിന്നെ

ദേവാ നിൻ കൈകളിൻ ശ്രേഷ്ഠകർമ്മങ്ങൾ

കേവലം ചൊല്ലുമേ കാലങ്ങൾതോറും

 

നിൻ പ്രതാപത്തിൻ മഹത്വം തിങ്ങും

വൻ ബഹുമാനത്തെയൂന്നിയുരയ്ക്കും

ഉണ്മയായ് നിന്നത്ഭുതങ്ങളോടെങ്ങും

പൊങ്ങും നിൻ ശക്തിയും തേജസ്സുമോതും

 

നിൻ നന്മയിന്നോർമ്മയെങ്ങുംകാട്ടി

നിൻ നീതിയെക്കുറിച്ചെന്നും ഞാൻ പാടും

നിൻ ക്രിയകൾതന്നെ നിന്നെ സ്തുതിക്കും

നിൻ ശുദ്ധിമാന്മാർ താൻ നിന്നെപ്പുകഴ്ത്തും

 

മന്നാ! നിൻ രാജ്യമെന്നേക്കുംനിൽക്കും

നിന്നധികാരമോ എന്നുമിരിക്കും

കണ്ണുകളൊക്കെയും നോക്കുന്നു നിന്നെ

നൽകുന്നവയ്ക്കു തീൻ തൽസമയേ നീ

 

സത്യമായ് നോക്കി വിളിക്കും നരർ

ക്കെത്രയും ചാരവേ നീയിരിക്കുന്നു.

ഭക്തരിന്നിച്ഛയെ സാധിച്ചവരിൻ

പ്രാർത്ഥന കേട്ടു നീ രക്ഷ ചെയ്തിടും

 

പാലിക്കും നീ സ്നേഹിപ്പോരെ

എന്നാൽ മൂലച്ഛേദം ചെയ്യും ദോഷവാന്മാരെ

ചേലോടു ഞാൻ സ്തുതി ചെയ്തിടുമെല്ലാ

ക്കാലവും ജീവികൾ വാഴ്ത്തും നിൻ നാമം.

Your encouragement is valuable to us

Your stories help make websites like this possible.