ഹാ! സ്വർഗ്ഗനാഥാ, ജീവനാഥാ

ഹാ! സ്വർഗ്ഗനാഥാ, ജീവനാഥാ

എൻ പ്രിയനാമെൻ യേശുനാഥാ

നിൻ രുധിരം നീ ചിന്തിയതാൽ

എനിക്കു രക്ഷ കൈമുതലായ്

 

ഹാ! സ്വർഗ്ഗനാഥാ, ജീവനാഥാ

എൻ പ്രിയനാമെൻ യേശുനാഥാ

എന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന

അങ്ങയെ എന്നും ഞാൻ സ്തുതിക്കും

 

സ്വർഗ്ഗമഹിമകൾ വെടിഞ്ഞു

പാപിയെ തേടി ഭൂവിൽ വന്നു

പാവന രക്ഷ ദാനം ചെയ്ത

നിൻമഹാസ്നേഹം ധന്യമത്രെ (2)

 

കന്യക നന്ദനായ് ജനിച്ചു

മുൾമുടി ചൂടി എൻ പേർക്കായ്

പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി

ക്രുരമരണം നീ സഹിച്ചു (2)