ഇമ്മാനുവേലിൻ മുറിവുകളിൽ

ഇമ്മാനുവേലിൻ മുറിവുകളിൽ നിന്നും ഒഴുകും തിരുരക്തം

എൻമാനസത്തിൻ പാപക്കളങ്കം കഴുകും തിരുരക്തം

 

കാണുന്നു ഞാൻ കാണുന്നു ഞാൻ

കാണുന്നു ഞാനെന്നിൽ ജീവൻ പകർന്നിടും

യേശുവിൻ തിരുരക്തം

 

പന്നി ഭുജിച്ചോരു ഭോജ്യത്തിനായി ആശിച്ചിരുന്നയെന്നിൽ

മന്നവാ! നിൻ തിരുമേശയിൽ നിന്നും ഭോജ്യമേകി

 

പാപത്തിൻ ശമ്പളമാം മരണഭീതിയകറ്റുവാൻ

ശാപമരണം വഹിച്ചെന്റെ നാഥാ! നീ കാൽവറി ക്രൂശതിന്മേൽ

 

ചത്ത നായെപ്പോലിരുന്നയെന്നിൽ കാരുണ്യം കാട്ടിയല്ലോ

ശക്തിയും മുക്തിയും നിത്യമാം ജീവനും

എന്നിൽ ചൊരിഞ്ഞുവല്ലോ