ജയ ജയ ജഗൽ ഗുരുവേ

ജയ ജയ ജഗൽ ഗുരുവേ

വരുന്നിതാ തിരുസവിധേ

അനുദിനമനവധി തിരുകൃപകൾ തന്ന്

അടിയാരെ നയിക്കണമേ

 

ക്രിസ്തുവിൽ ഞങ്ങളെ ജയോത്സവമായ്

നടത്തുന്ന ദൈവത്തിൽ ആശ്രയിപ്പാൻ

നാഥാ നിൻ ശക്തിയാൽ നിറയ്ക്കണമേ

നിത്യം ജയത്തോടെ മുന്നേറുവാൻ

 

ക്രിസ്തുവിൻ സുവിശേഷസാക്ഷികളായ്

ഞങ്ങളെന്നും സൗരഭ്യവാസനയായ്

നാഥാ നിൻ പത്രമായ് വെളിപ്പെടുവാൻ

ആത്മദാനങ്ങൾ നൽകിടണേ

 

ക്രിസ്തുവിൻ കഷ്ടത്തിൽ കൂട്ടാളിയായ്

ഞങ്ങൾ ദുഃഖിതരെ മുറ്റുമാശ്വസിപ്പാൻ

നാഥാ നിൻ ആശ്വാസം അനുഗ്രഹമായ്

കൃപയാലെന്നും ചൊരിയണമേ

 

ക്രിസ്തുവിൻ തേജസ്സെ കണ്ണാടിപോൽ

ഞങ്ങൾ ശോഭിക്കുന്നവരായിടുവാൻ

നാഥാ നിൻ തേജസ്സ് പ്രാപിച്ചെന്നും

പ്രതിരൂപമായ് മാറ്റിടണേ.