ജീവന്റെ ഉറവിടമേ

ജീവന്റെ ഉറവിടമേ എന്റെ ആശ്രയസങ്കേതമേ!

ജീവന്റെ പുതുക്കത്തിൽ ഞാൻ

ദിനം നടക്കുവാൻ കൃപതരിക

 

കൃപതരിക കൃപതരിക

ദിനംതോറും തന്നിടുക

ഈ ഘോരഭൂവിൽ യാത്ര ചെയ്‌വാൻ

ദൈവകൃപതരിക

 

ശാശ്വതപർവ്വതവും എന്റെ

ആശ്വാസസങ്കേതവും

കണ്ണുകളുയർത്തിക്കൊണ്ട്

പ്രിയാ നിന്നെ ഞാൻ നോക്കിടുന്നു

 

കഷ്ടതഭാരങ്ങളും എന്റെ

ജീവിതത്തെ അലച്ചാൽ

പതറാതെ മുന്നേറുവാൻ

ഈ മരുവിൽ നിൻകൃപ തരിക

 

ജീവിതപാതകളിൽ എന്റെ

കാലുകൾ വഴുതിടാതെ

അന്ത്യം വരെ ഗമിപ്പാൻ

നിന്റെ അമിതബലം തരിക.

Your encouragement is valuable to us

Your stories help make websites like this possible.