കാത്തിടും പരനെന്നെ

കാത്തിടും പരനെന്നെ കരുണയോടവനെന്നും

കരളലിഞ്ഞു തൻതിരുക്കരങ്ങളാൽ

ഭരിച്ചു കാക്കും താനെന്നേക്കും

 

ചരമനാൾ വരെ മാറ്റമെന്നിയേ

പരമനിശ്ചയം മൂലം

പരമൻ നീയെന്നെ പരിപാലിച്ചുകൊ-

ണ്ടിരുന്നിടുമെന്നും നിർണ്ണയം

 

തിരുമുഖമെന്നെ നോക്കിയിരിപ്പതതി

ധൈര്യത്തിനു ഹേതുവാം

മരണനിഴലിൻ വഴിയിൽകൂടി ഞാൻ

നടന്നാലും തെല്ലും ഭയപ്പെടാ

 

അഴിയാതുള്ളൊരു ജീവശക്തിയിൽ

പുതുജനനത്തിൻ മക്കളായ്

തിരുവചനത്താൽ ജനിപ്പിച്ചാത്മിക

പുതുക്കം തന്നെന്നെ കാക്കുന്നു

 

ആരെ വിശ്വസിക്കുന്നെന്നറിയുന്നുണ്ടു ഞാനിന്ന്

അവനെനിക്കുള്ളോരുപനിധി

പരമവസാനം വരെ സൂക്ഷിക്കും.