കർത്താവിൻ ജനമേ കൈത്താളത്തോടെ

കർത്താവിൻ ജനമേ കൈത്താളത്തോടെ

കർത്താവിനെ സ്തുതിപ്പിൻ

കർത്താവു ചെയ്ത നന്മകളോർത്തു

കീർത്തനം പാടിടുവിൻ

 

കർത്താവു രക്ഷകൻ നമ്മുടെ ദൈവം

അത്യുന്നതൻ രാജൻ

പാർത്തിടാം തന്റെ മറവിലെന്നും

ശക്തനാം ദൈവമവൻ

 

രാത്രിയിൻ ഭയമൊ പകൽ പറക്കും

അസ്ത്രമോ പേടിക്കേണ്ട

ബാധകളൊന്നും ബാധിക്കയില്ല

നമ്മുടെ കൂടാരത്തിൽ

 

ഏലിയാവിൻ ദൈവം നമ്മുടെ ദൈവം

പാലിക്കും അത്ഭുതമായ്

എലീശായിൻ ദൈവം നമ്മോടുകൂടെ

ഹല്ലെലുയ്യാ പാടിടാം.