മാനവേന്ദ്ര! മഹിതാമല താരക വചനാമൃത

മാനവേന്ദ്ര! മഹിതാമല താരക വചനാമൃത

താമ്രതരാം ഘ്രിയുഗാത്മ വിലാസ!

മാനിത പദപത്മ രതസേവാ ജനതാവാ

സനഭാവ ഭവദാവ സകലേശ്വര

സാധിതസർവ്വ ജയാന്വിത

 

ഭാവരൂപ ഭജമാന ജനോപ്സിത

ഫലദായക നായക സായകസാരപാണേ

താപശമന ഗുണഗണ ലോല ശുഭശീല

ശ്രിതപാല ബലമൂല പരിപൂജിത സുചരിത

സുരഭില സുമസമ ഡിംഭപ്രചരണ

ദംഭപ്രഹരണ ശുംഭൽ കചയുത

 

പാവനാത്മ പാവനാഗമനാദൃത ജന

താവന സാവന ജീവന ദിവ്യനാഥ

ശോഭന രസാദന ജനസേവ്യധൃതഭവ്യ

കൃതഹവ്യശ്രുത നവ്യ പ്രണതാവന പ്രമഥിത

രിപുഗണ ജനപരിപാല സ്ഫടികദുകുല

സ്മൃതജന സാലസ്തുതഗുണ

 

സ്നേഹരാശേ സകലാകുല നാകുല

കുലലാലന പാലന ശാലിനമേവ വന്ദേ

സ ഏവ ഭവാൻ ജാനേ സകലേശ ഭവ

പാശ ബലനാശ സമിതീശ

പരമാത്മജ ജയ മമ ഹൃദിവസ വസു

ഗണനാഥ സ്തവ മതിമോദ സ്വജന

സുബോധസ്വനമയ.