മഴവില്ലും സൂര്യചന്ദ്രനും

മഴവില്ലും സൂര്യചന്ദ്രനും

വിണ്ണിലെ പൊന്നിൻ താരകളും

യേശുവിൻ കൃപകളെ വർണ്ണിക്കുമ്പോൾ

പാടും.......ഞാനും......അത്യുച്ചത്തിൽ

 

വൻ കൃപയേകും നായകൻ

കണ്ണുനീർ മായ്ക്കും നായകൻ

എന്നെ ശാന്തമാം മേച്ചിലിൽ

നിത്യം നടത്തും എൻ നായകൻ

 

കാരുണ്യമേകും നായകൻ

ആശ്വസിപ്പിച്ചീടും നായകൻ

എന്നെ ചേർത്തിടും ചേലോടെ കാത്തു-

രക്ഷിക്കും എൻ നായകൻ