മൃത്യുവിനെ ജയിച്ച

മൃത്യുവിനെ ജയിച്ച

കർത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിൻ

ആദ്യനുമന്ത്യനുമാം

മഹാരാജനേശുവിനെ സ്തുതിപ്പിൻ

 

വേദത്തിൻ കാതലിവൻ

മനുകുലമോക്ഷത്തിൽ പാതയും താൻ

ഖേദം സഹിച്ചുകൊണ്ടു

നരകുലവ്യാധികറ്റിയോനാം

 

പാപം ചുമന്നു ശാപ

മേറ്റു കുരിശേറി മരിച്ചതിനാൽ

പാപികൾക്കായിരുന്ന

ദൈവകോപമാകെയൊഴിഞ്ഞഴിഞ്ഞു

 

ജീവനില്ലാതിരുന്ന

ഉലകത്തിൽ ജീവൻ പകർന്നിടുവാൻ

ചാവിൻ വിഷം രുചിച്ച

കുഞ്ഞാടിവനേതും മടികൂടാതെ

 

മല്ലൻ പിശാചിനുടെ

ശിരസ്സിനെ തല്ലിത്തകർത്തു ക്രൂശിൽ

ഉല്ലാസമോടു ജയം

കൊണ്ടാടിയ വല്ലഭനല്ലേലുയ്യാ

 

ശത്രുത്വം ക്രൂശിൽ നീക്കി

ദൈവത്തോടു ശത്രക്കളായവരെ

എത്രമേൽ യോജിപ്പിച്ചു

താതനോടു ക്രൂശിലെ രക്തം മൂലം

 

തൻതിരു താതനുടെ

വലഭാഗേ ഏറി വസിച്ചിടുന്നോൻ

വീണ്ടുംവരുന്നവനാം

മനുവേലനേശുവിനെ സ്തുതിപ്പിൻ