ഞാൻ ചെയ്ത പാതകം എങ്ങനെ പോം? പാപ-

ഞാൻ ചെയ്ത പാതകം എങ്ങനെ പോം? പാപ-

നാശകൻ എവിടെയുണ്ട്?

ശ്രീയേശു രക്ഷകൻ പാപികൾക്കായ്ക്രൂശിൽ

പ്രാണനെ വിട്ടില്ലയോ?

 

കൊടുംപാപിയെന്നെ രക്ഷിപ്പാൻ രക്ഷിപ്പാൻ

കൊടുംപാപിയെന്നെ രക്ഷിപ്പാൻ ഹല്ലേലുയ്യാ

തിരുതലയിലവൻ മുൾമുടി ധരിച്ചാൻ

കൊടുംപാപിയെന്നെ രക്ഷിപ്പാൻ

 

ലോകത്തിൻ പാപികൾ മോക്ഷം ചേരാൻ അവൻ കണ്ണീരൊഴുക്കിയല്ലോ!

ദാഹിക്കുന്ന നരർ ജീവ ആറ്റിൽ

ദാഹം തീർപ്പതിന്നായ് വരട്ടെ

 

പാപിയാമെന്നുടെ പാപമോർത്തു

മനസ്താപത്തോടെ വന്നപ്പോൾ

കല്ലുള്ളം നീക്കി തൻ ആത്മാവിനാൽ

തന്നു മാർദ്ദവമാം ഹൃദയം

 

പാപികളേവർക്കും രക്ഷനൽകാൻ അവൻ

പ്രാപ്തനാം കർത്തനല്ലോ

പാപമുപേക്ഷിച്ചു കർത്തനിൽ നീ

നമ്പു മോക്ഷം ചേരാം നിനക്കു

 

ഇത്രഭാഗ്യം തന്ന യേശുവിന്നു പ്രതി

ഞാനെന്തുകൊടുക്കേണ്ടുഎന്റെ

പൂർണ്ണശക്തിയോടെ തൻനാമത്തെ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ.