നന്ദിയോടെന്നും പാടിടും ഞാൻ

നന്ദിയോടെന്നും പാടിടും ഞാൻ

വല്ലഭനാമെൻ യേശുവിന്നായ് (2)

വർണ്ണിച്ചിടും ഞാൻ തൻ മഹത്വം

വന്ദിച്ചിടും ഞാൻ തൃപ്പാദത്തിൽ (2)

 

നീചനാമെന്നെ രക്ഷിക്കുവാൻ

ജീവനെ തന്നു സ്നേഹിച്ചവൻ (2)

ഊറ്റിയല്ലോ തൻ ജീവരക്തം

നീക്കിയല്ലോ എൻ മൃത്യുഭയം (2)

 

ദൂതന്മാരേക്കാൾ താഴ്ചവന്നോൻ

മാനം മഹത്വം അണിഞ്ഞോനായ് (2)

കാരണഭൂതൻ എല്ലാറ്റിന്നും

കാലമെല്ലാം ഞാൻ സ്തോത്രം ചെയ്യും.