നിന്നെപ്പോലില്ലാരും പാരിൽ എന്നേശുവേ

നിന്നെപ്പോലില്ലാരും പാരിൽ എന്നേശുവേ

തിരുനാമമേ ജയമോദമേ,

തിരുനാമമേ ജയമോദമേ

 

നിന്നെ വിട്ടാൽ പിന്നെപ്പോകാനെങ്ങിടം?

നീയെൻ ജീവനായകൻ,

തിരുമൊഴി സുഖം തരും എന്നുമേ

 

നിന്റെ സ്നേഹം ക്രൂശിലൂടെ കാൺകയാൽ

നിന്റെ കൂടെ പാർക്കുവാൻ

നിരന്തരം എനിക്കതിൽ ആശയാം

 

കൈവിടുകില്ലൊന്നിനാലും നിർണ്ണയം

നിൻമൊഴിയുണ്ടങ്ങനെ

അതിലുറച്ചിടുകയാണെന്മനം

 

ഈ വിധത്തിൽ നീയൊരുത്തൻ മാത്രമേ

ചെയ്തതുള്ളു ഭൂമിയിൽ തവ പാദേ

വന്നതിൽ ഞാൻ ഭാഗ്യവാൻ.