നിസ്സീമമാം നിൻസ്നേഹത്തെ

നിസ്സീമമാം നിൻസ്നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെ

ദർശിച്ചനേരം നാഥനേ നിനക്കു ഞാനധീനനായ്

 

ഈ ഭൂമിയിൽ നിക്ഷേപമായ് ഞാനെണ്ണിവന്ന സർവ്വവും

ഗണിച്ചിടുന്നു നഷ്ടമായ് ഈ ദർശനം മുഖാന്തരം

 

പ്രമോദമായെന്നായുസ്സിൽ സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾ

നികൃഷ്ടമെന്നറിഞ്ഞഹം വെടിഞ്ഞിടുന്നശേഷവും

 

നിൻക്രൂശിൽ ഞാൻ നിരന്തരം പ്രശംസിച്ചിടും രക്ഷകാ

മറ്റൊന്നിലുമെൻമാനസം മഹത്വമാഗ്രഹിക്കൊലാ

 

അഗാധമപ്രമേയമാം ഈ സ്നേഹമർഹിക്കുന്നിദം

എൻ ദേഹം ദേഹി മാനസം സമ്പൂർണ്ണമായ് സമസ്തവും

 

സാഷ്ടാംഗം വീണു പാദത്തിൽ വണങ്ങിടുന്നു ഭക്തിയിൽ

നിനക്കും നിൻ പിതാവിന്നും മഹത്വം ദൈവാത്മാവിന്നും.