ഓ..... രക്ഷകനേശുവിനെ പാടി സ്തുതിച്ചിടുക

ഓ..... രക്ഷകനേശുവിനെ പാടി സ്തുതിച്ചിടുക

 

പാപിയെത്തേടി പാരിതിൽ വന്നു

പാടുസഹിച്ചു പരൻ

പാപികൾക്കായ് മരിച്ചു

മൂന്നാം ദിനമുയിർത്തു

 

മന്നവനേശു വൻമഹിമ വിട്ടു

മന്നിതിൽ വന്നെനിക്കായ്

വേദനയേറ്റധികം യാഗമായ്ത്തീർന്നെനിക്കായ്

 

പാപിയാമെന്നെ വീണ്ടെടുത്തോനും

തൻമകനാക്കിയോനും

പാവനനേശുവല്ലോ പാരിതിൻ നാഥനവൻ

 

പാരിതിൽ പലതാം കഷ്ടതയേറുകിൽ

തെല്ലുമേ ഭയംവേണ്ട

രക്ഷകനേശുവുണ്ട് സന്തതം താങ്ങിടുവാൻ

 

വേഗം വരാമെന്നുരച്ച നാഥൻ

വേഗം വന്നിടുമല്ലോ

താമസമധികമില്ല നാഥനവൻ വരുവാൻ