പരമാനന്ദമനുഭവിപ്പാൻ വരുവിൻ

പരമാനന്ദമനുഭവിപ്പാൻ വരുവിൻ നരരേ! വിരഞ്ഞോടി നിങ്ങൾ

 

പരമോന്നതനേശുവിതാ! അരികിൽ വരുവാനുരചെയ്തിടുന്നു

 

പരിശുദ്ധാമാമീ വചനം ഒരു കാലത്തിലും വരികില്ല ഭേദം

 

അരികിൽ വരുമാരെയുമേ പിരിയാതെയെന്നും കരുതിടുമവൻ

 

പരമോന്നത വാക്യമിതാ ശരിയായ് നിന്നോടിന്നുരചെയ്തിടുന്നു

 

തിരുസന്നിധി ചേർന്നു നിന്റെ പരമാർത്ഥമെല്ലാം പറഞ്ഞിടുക നീ

 

ഒരു മാത്രയും പാർത്തിടാതെ വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിടു പാപം

 

തിരുച്ചോരകൊണ്ടാശു നിന്റെ പെരിയതാം പാപം കഴുകിടുമവൻ