പരമപിതാവേ! പരമപിതാവേ!

പരമപിതാവേ! പരമപിതാവേ!

കാരണമെന്തേ കൈവെടിയാൻ

-നിൻ സുതനെ-

കുരിശിലിതുപോൽ കൈവെടിയാൻ?

 

കരൾ അലിയിക്കും മൊഴി ഉരുവായി

തിരുസുതൻ ഒരു ബലിയായി

നരനായ്, മോചനദ്രവ്യവുമായി

 

പാപിയെ വാരിപുണാരാനല്ലോ

പാവന കൈകൾ വിരിച്ചമലൻ

ആശ്രിതർക്കഭയം അരുളാനല്ലോ

തൻതിരുമാർവ് തുറന്നതവൻ

 

കയിപ്പു നിറഞ്ഞൊരു ചഷകം വാങ്ങി

തേനെന്നപോലെ നുകർന്നതവൻ

സ്വർഗ്ഗപിതാവിൻ തിരുഹിതം എറ്റം

പ്രിയമാം ഭോചനമാക്കി അവൻ.