രക്ഷണ്യ സുവിശേഷം കേട്ടുകൊൾവിൻ

രക്ഷണ്യ സുവിശേഷം കേട്ടുകൊൾവിൻ

രക്ഷകനേശുവെ ഏറ്റു കൊൾവിൻ

 

പാരിൽ വന്നു പ്രാണൻ തന്നു

പാപികൾക്കായി മരിച്ചു പരൻ ക്രൂശിൽ

പാതകനെപ്പോൽ മരിച്ചു പരൻ

 

മൃതിയെവെന്നു ഉയിർത്തെഴുന്നു

മഹത്വത്തിലേശു ജീവിക്കുന്നു ഇന്നു

രക്ഷകനായേശു ജീവിക്കുന്നു

 

സത്യവഴിയും മോക്ഷവാതിലും

നിത്യജീവനും യേശുമാത്രം അവൻ

എല്ലാവർക്കും രക്ഷാദായകനാം

 

ആത്മരക്ഷയെ തള്ളിക്കളഞ്ഞാൽ

അഗ്നി നരകത്തിൽ ചെന്നിടുമേ

തീയിൽ അല്ലും പകലും എരിഞ്ഞിടുമേ

 

അന്ത്യവിധിയിൽ നൊന്തിടാതെ

സ്വന്തമായേശുവെ സ്വീകരിപ്പിൻ

എന്നാൽ അന്ത്യം ശുഭമ‍ായ് തീർന്നിടുമേ.