സ്നേഹപൂർണ്ണ രക്ഷകാ

സ്നേഹപൂർണ്ണ രക്ഷകാ,

കേൾക്കുകേ, കേൾക്കുകേ

ബാലരെയും സർവദാ

കടാക്ഷിക്കേണമേ.

ഭൂമിയിൽ, ഭൂമിയിൽ;

ജ്ഞാനത്തിൽ മുതിർന്നു നീ

പിതാവിൻ കൃപയിൽ,

 

കർത്താവേ എൻ പാപം

കളഞ്ഞു നിൻ ഭാവം

എനിക്കു തരേണം;

നിൻസ്വന്തം ആകും ഞാൻ

 

നീ വളർന്നു ചന്തത്തിൽ

ബാലരാം ഞങ്ങളെ

ജ്ഞാന സ്നേഹപൂർത്തിയിൽ

വളർത്തി പോറ്റുകേ.

എന്നും നിൻ പിതാവു തൻ

ഇഷ്ടത്തെ ചെയ്യുവാൻ

നീ മുതിർന്ന പോലെ ഞാൻ

സദാ പ്രയത്നിപ്പേൻ (കർത്താ..)

 

നീ ഇരിക്കും സ്വർഗ്ഗത്തിൽ

എത്തുവാൻ ഞങ്ങളെ

നീ നടത്തുകൂഴിയിൽ

സദാ എൻ നാഥനേ,

അങ്ങു ചേർന്നു നിന്നെ ഞാൻ

നിത്യവും, നിത്യവും

വിഭോ മുതിർന്നിടും (കർത്താ..)