തട്ടി തട്ടി നില്ക്കുന്നേശു ജീവനാഥൻ

തട്ടി തട്ടി നില്ക്കുന്നേശു ജീവനാഥൻ

പെട്ടെന്നു നീ വന്നു വാതിൽ തുറക്കേണം

 

മുൾമുടിയണിഞ്ഞ-ആ-ആ-ആ- തന്മുഖം നീ കാൺക!

ആണിയാൽ തുളച്ച പാണിയാണെന്നൊർക്ക!-

 

ആത്മദാഹം തീർപ്പാൻ-ആ-ആ-ആ-ആത്മനാഥനേശു

ജീവത്തണ്ണീർ നല്കാൻ വന്നതാണെന്നൊർക്ക!-

 

എന്നും തട്ടി നില്ക്കും-ആ-ആ-ആ-എന്നു നീ എണ്ണേണ്ടാ

മന്നവൻ മടങ്ങും ഖിന്നൻ നീ നടുങ്ങും-

 

ഇന്നു നീ തുറന്നാൽ-ആ-ആ-ആ-നാഥനുള്ളിൽ വന്നാൽ

നീയവനുമൊന്നായ് പിന്നെന്നും വിരുന്നായ്