വാ വാ യേശുവിങ്കൽ വാ

വാ വാ യേശുവിങ്കൽ വാ

കേൾ കേൾ സ്നേഹസന്ദേശം

 

അദ്ധ്വാനിക്കുന്നവരേ, ഭാരം ചുമക്കുന്നവരേ

ആശ്വാസം കൈക്കൊള്ളുവാൻ യേശു വിളിച്ചിടുന്നു

 

പാപത്തിൻ ചുമടുമായി മോക്ഷം തിരയുവോരെ

മോക്ഷത്തിൻ മാർഗ്ഗമവൻ യേശു വിളിച്ചിടുന്നു

 

നരകമില്ലെന്നു ചൊല്ലി നരകം പൂകല്ലേ സഖേ

അറിവില്ലാ കാലങ്ങളെ ദൈവം അറിയുന്നു വരിക സഖേ

 

കുരിശിൽ തിരുബലിയായ് നരനേ നിന്നെക്കരുതി

അറിയാതെ പോയിടല്ലെ അണയൂ നീ യേശുവിങ്കൽ

 

സംശയം വേണ്ടതെല്ലാം നിശ്ചയം രക്ഷകൻ താൻ

ആശയവനിൽ വെച്ചാൽ ആശ്വാസം ലഭ്യമാകും

 

ഇത്ര വലിയ രക്ഷ ഗണ്യമാക്കാതെ പോയാൽ

തെറ്റി ഒഴിയാവതോ നിത്യനരകമത്.