വാഴ്ത്തിടും യേശുവെ ഞാൻ

വാഴ്ത്തിടും യേശുവെ ഞാൻ

എൻ ജീവനീമൂർത്തി വിടുംവരെയ്ക്കും

 

ആർത്തികൾ നീക്കുമീ

പാർത്ഥിവൻ തന്നുടെ

വാർത്തയിൽ വൈഭവത്തെ ദിനംതോറും

കീർത്തനം ചെയ്തിടുവാൻ

 

ശ്രേഷ്ഠതയുള്ള തൻ വീട്ടിനെ വിട്ടിഹ

ദുഃഷ്ടനരർക്കു വേണ്ടി മരണത്തിൽ

പെട്ട മഹേശനിവൻ

 

പാപവശാലുളവായ മരണത്തെ

കേലവം നീക്കിയെന്നെ തൻ

ജീവനിൽ ഭാഗിയാക്കിടുന്നതാൽ

 

സ്വന്ത കഷ്ടങ്ങളാലെൻ ദുരിതങ്ങളെ

ചന്തമായ് നീക്കിയതോടുയർന്നതാം

ചിന്തയെ തന്നെനിക്കു

 

ലോകദുഃഖങ്ങളിലൊന്നിനുമെന്നുടെ

ശോകമില്ലാ നിലയെമറപ്പതി-

ന്നാകുകയില്ല തെല്ലും.