വാഴ്ത്തിടുന്നു നാഥാ

വാഴ്ത്തിടുന്നു നാഥാ

വാഴ്ത്തിടുന്നു ദേവാ

വാഴ്ത്തിടുന്നു ഭൂവാനങ്ങൾ

സൃഷ്ടിച്ച ദൈവാത്മജാ

 

ആദിയനാദിയും നീ

അൽഫഒമേഗയും നീ

ആയിരം പതിനായിരങ്ങളിൽ

സർവ്വാംഗസുന്ദരൻ നീ

 

ഉന്നതദേവൻ നീ

വന്ദ്യമഹോന്നതൻ നീ

ലോകത്തിൻ പാപം ചുമെന്നൊഴിപ്പാൻ

വന്നൊരു കുഞ്ഞാടു നീ

 

സ്വന്തനിണം ക്രൂശിൽ

ചിന്തി മുഴുവൻ നീ

നൊന്തുനിൻ പ്രാണൻ വെടിഞ്ഞു-

യിർത്തു വാഴുമാചാര്യൻ നീ

 

ഏകമദ്ധ്യസ്ഥൻ നീ

ഏവർക്കും രക്ഷകൻ നീ

ഇന്നലെ ഇന്നുമെന്നും മാറാത്ത

വല്ലഭ ദേവൻ നീ

 

സ്തോത്രം ഹല്ലേലുയ്യ

മാമഹത്വം സ്തുതിയും

സാദരം സർവ്വവും അർപ്പിച്ചു നാഥാ

പാദം കുമ്പിടുന്നു.