വരുവിൻ യേശുവിൻ ചാരേ വരുവിൻ

വരുവിൻ യേശുവിൻ ചാരേ വരുവിൻ

അനുതാപത്തോടേ

വരുവിൻ നിങ്ങൾ വരുവിൻ ദൈവം നൽകും

രക്ഷ കൃപയാൽ വിശ്വാസത്താൽ

 

ക്രിസ്തു നാഥൻ കാൽവറിയിൽ ക്രൂശിൽ

രക്തം ചിന്തി മരിച്ചുയിർപൂണ്ടു

ശിക്ഷാവിധി നീങ്ങി നിത്യ രക്ഷാമാർഗ്ഗം

വിളംബരം ചെയ്തു ഭൂവിൽ

 

പാപഭാരത്താലുലകിൽ വാഴും

മാനവരേ നിങ്ങൾ വന്നിടുവിൻ

പാപഭാരം നീക്കും ശാപമെല്ലാം

പോക്കും പരമസൗഭാഗ്യമേകും

 

ലോകസുഖം നൊടിനേരം മാത്രം

ശോകമല്ലാതെന്താണതിൻ നേട്ടം

നിത്യസമാധാനം ക്രിസ്തുവിന്റെ

ദാനം നിയതം സന്തോഷമല്ലോ