യേശു ദൈവത്തിൻ സ്നേഹമത്രേ

യേശു ദൈവത്തിൻ സ്നേഹമത്രേ

ക്ലേശമില്ലെനിക്കൊന്നിനാലും

ഏതു ഘോരവിപത്തിലും ഞാൻ

യേശുദേവനെപ്പാടി വാഴ്ത്തും

 

യേശു ദൈവത്തിൻ സ്നേഹമത്രേ

ആകുലങ്ങളെത്തിടുമ്പോൾ

ആശിർവാദ വചസസ്സരുളി-

യാശ്രയമവമേകിടുന്നു

 

യേശു ദൈവത്തിൻ സ്നേഹമത്രേ

ഏവരുമെന്നെ കൈവിടുകിൽ

സ്നേഹത്തിൻ കരം നീട്ടിയെന്നെ

ചേർത്തിടുമടുക്കലുടനെ

 

യേശു ദൈവത്തിൻ സ്നേഹമത്രേ

പീഡകൾ പലതേറിടുമ്പോൾ

ക്ഷാമബാധകൾ കൂടിടുമ്പോൾ

ക്ഷേമമുണ്ടെനിക്കേശുവിങ്കൽ

 

യേശു ദൈവത്തിൻ സ്നേഹമത്രേ

വൻ തിരകൾ ഉയർന്നിടട്ടേ

കാറ്റു ഘോരമായ് വീശിടട്ടേ

ഒറ്റവാക്കിലമരുമെല്ലാം

 

യേശു ദൈവത്തിൻ സ്നേഹമത്രേ

ഭീതി വേണ്ടവിശ്വാസികളെ

ലോകത്തിന്നവസാനം വരെ

കൂടെയുണ്ടവൻ കൂട്ടിനായി

 

യേശു ദൈവത്തിൻ സ്നേഹമത്രേ

യേശു ദൈവത്തിൻ നീതിയത്രെ

യേശു രാജാധിരാജനത്രെ

യേശു മൂലംനാം ഭാഗ്യവാന്മാർ.