യേശു മതി മനമേ ദിനവും യേശു

യേശു മതി മനമേ ദിനവും യേശു

 

യേശു മഹേശനെ തേടുകിൽ ക്ലേശം

ഏശുകയില്ലിനിയും ലവലേശം

 

ആശ്രയം വേറിനി വേണ്ടനിനക്കു

ആകുലം തീർത്തിടും താനഗതിക്കു

 

ലോകമത്യുൽക്കട സങ്കടക്കടലിൽ

താഴുകിൽ താൻമതി ജീവിതപ്പടകിൽ

 

ആകുലമേകിടും ഭീകരവിപത്തിൽ

ആശ്രയിച്ചിടുക നീ തിരുപദത്തിൽ

 

ഭൂമിയിലോർക്കുകിലെന്തൊരു സാദ്ധ്യം?

സങ്കടം മാത്രമീ ലോകസമ്പാദ്യം

 

നീതി ദിവാകരനീയുലകത്തിൽ

വാഴുകിലന്ധത പോമകലത്തിൽ