കരുണ നിറഞ്ഞ കടലേ
കാലാകാലമെല്ലാം എന്നെ കാത്തിടണേ
കർത്താവേ കൈവിടാതെ
കരുണ നിറഞ്ഞ കടലേ
ഓളങ്ങൾ മലപോലുയർന്നിടുന്ന
വേളയിലും വൻവിനകളിലും
ചിറകടിയിൽ തവ നിഴലിൽ
അഭയം തരും നീയെനിക്ക്
മാരുതനെതിരായ് വീശിടിലും
മാറയിന്നനുഭവമേറിടിലും
മനസ്സലിഞ്ഞു മറവിടത്തിൽ
മന്നവാ എന്നെ കാത്തിടണേ
വൈരികൾ നടുവിൽ വിരുന്നൊരുക്കി
ധൈര്യമായെന്നെ വഴി നടത്തും
പരമനാഥാ! നീ നിയതം
പിരിയാതരികിൽ പാർക്കണമേ
കാൽവറി കുരിശതിലെനിക്കായി
വാവിട്ടു കരഞ്ഞു മരിച്ചവന്നായ്
എരിഞ്ഞുതീർന്നു ധരയിൽനിന്നും
പിരിഞ്ഞുപോവതെന്നാഗ്രഹമാം.