വന്ദനം വന്ദനം സര്‍വ്വലോകാധിപാ
യേശുവേ വന്ദനം
വന്ദനം വന്ദനം രാജാധിരാജാ
യേശുവേ വന്ദനം
പാടാം ഹാലേലൂയ്യാ
ജയ് ജയ് ഹാലേലൂയ്യാ
സ്തോത്രം ഹാലേലൂയ്യാ
ഹോശന്നാ ഹാലേലൂയ്യാ
കരുണക്കടലേ മഹിമയിന്‍ രാജാ
യേശുവേ വന്ദനം
സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനുമായ
യേശുവേ വന്ദനം
വഴിയും സത‍്യവും ജീവനുമായ
യേശുവേ വന്ദനം
സകലചരാചരവും വണങ്ങിടും
യേശുവേ വന്ദനം
ജീവന്റെ ബലവും വെളിച്ചവുമായ
യേശുവേ വന്ദനം
ഉറപ്പുള്ള പാറയും കോട്ടയുമായ
യേശുവേ വന്ദനം
അത്ഭുതമന്ത്രി വീരനാം ദൈവം
യേശുവേ വന്ദനം
സമാധാനപ്രഭുവേ നിത‍്യനാം രാജാ
യേശുവേ വന്ദനം
പരമോന്നതനേ ലോകരക്ഷകനേ
യേശുവേ വന്ദനം
ഉന്നതന്‍, ഉയര്‍ന്നവന്‍, ശാശ്വതവാസി
യേശുവേ വന്ദനം
Audio file

70 വന്ദനം വന്ദനം സര്‍വ്വലോകാധിപാ (RSV)