രാജൻ മുമ്പിൽ നിന്നു നാം

രാജൻ മുമ്പിൽ നിന്നു നാം-കണ്ടീടും തൻ സൗന്ദര്യം
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ദൂതന്മാർക്കു തുല്ല്യരായ്‌-വാഴും നാം സന്തുഷ്ടരായ്‌
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ

രാജൻ മുമ്പിൽ നിന്നു നാം
കണ്ടീടും തൻ സൗന്ദര്യം
കീർത്തിക്കും തൻ മഹത്വം
ഹല്ലേലൂയ്യാ വേഗത്തിൽ
രാജൻ മുമ്പിൽ നിൽക്കു നാം
                                        
രാജൻ മുമ്പിൽ നിന്നുനാം-നീക്കും പോരിൻ ആയുധം- ഹല്ലേ
തീർന്നു യുദ്ധാഭ്യാസവും-തീർന്നെല്ലാ പ്രയാസവും- ഹല്ലേ
                                        
രാജൻ മുമ്പിൽ നിന്നു നാം-പ്രാപിക്കും തൻ വാഗ്ദത്തം- ഹല്ലേ
നാം പിതാവിൻ രാജ്യത്തിൽ-വാഴും നിത്യ തേജസ്സിൽ- ഹല്ലേ
                                        
രാജൻ മുമ്പിൽ നിന്നു നാം-ശോഭിക്കും നിരന്തരം- ഹല്ലേ
തീർന്നു ബലഹീനത-തീർന്നു എല്ലാ ക്ഷീണത- ഹല്ലേ
                                        
രാജൻ മുമ്പിൽ നിന്നു നാം-പ്രാപിക്കും നിത്യാനന്ദം- ഹല്ലേ
നിത്യജീവൻ ഇമ്പങ്ങൾ-തേജസ്സിൻ കിരീടങ്ങൾ- ഹല്ലേ
                                        
രാജൻ മുമ്പിൽ നിന്നു നാം-ചെയ്യും സ്നേഹസംസർഗ്ഗം- ഹല്ലേ
എല്ലാ ദൈവമക്കളും-എന്നും ഒന്നായ്‌ വാണീടും- ഹല്ലേ
                                        
രാജൻ മുമ്പിൽ നിന്നു നാം-ചെയ്യും നിത്യവന്ദനം- ഹല്ലേ
നാമും സ്വർഗ്ഗസൈന്യവും-ഇപ്രകാരം പാടീടും- ഹല്ലേ

 

Your encouragement is valuable to us

Your stories help make websites like this possible.