യേശുവരും വേഗത്തിൽ

യേശുവരും വേഗത്തിൽ ആശ്വാസമേ
യേശു വരും വേഗത്തിൽ-ക്രിസ്തേശു വരും
വേഗത്തിൽ ആശ്വാസമേ യേശുവരും വേഗത്തിൽ

             
മേഘം തൻ തേരും അനേകരാം ദൂതരും
ശേഖരിപ്പാൻ തന്നിലേക്കെല്ലാ ശുദ്ധരെ ......യേശുവരും

ദൈവത്തെ സത്യത്തിൽ സേവ ചെയ്തവർക്ക്
ചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻ ....യേശുവരും

തൻ തിരുവരവിന്നായ് സന്തതം കാത്തവർ
ക്കന്തമില്ലാത്തോരു സന്തോഷം ലഭിപ്പാൻ.....യേശുവരും

ഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരം
നിത്യമഹത്വത്തിൻ രാജ്യത്തിൽ വാഴാൻ .......യേശുവരും

തൻ ജനത്തിന്നെല്ലാ നിന്ദയും നീക്കി
അൻപുള്ള കൈ കൊണ്ടു കണ്ണീർ തുടപ്പാൻ .....യേശുവരും

തൻ തിരുമുഖത്തെ നാം കൺകൊണ്ടു കണ്ടു
സന്തുഷ്ടരായെന്നും തൻ നാമം സ്തുതിപ്പാൻ.....യേശുവരും

ലോകത്തിൻ ചിന്തകൾ പോകട്ടെ എല്ലാം
എകപ്രത്യാശ ഇങ്ങാക എൻ യേശു ...........യേശുവരും