ദേവനന്ദനാ! വന്ദനം

ദേവനന്ദനാ! വന്ദനം! ജീവനാഥനാം

ദേവനന്ദനാ! വന്ദനം!

ദേവനന്ദനേ! പിതാവിൻ വലഭാഗത്തിൽ

മേവിക്കൊണ്ടനുദിനം ദിവ്യസ്തുതികളേൽക്കും

 

കന്യാനന്ദനാ! വന്ദനം! ഭൂതലേ വന്ന

ഉന്നതാധിപാ! വന്ദനം!

മന്നിൽ ദുരിതം പൂണ്ടുഴന്നു പരിതാപപ്പെടുന്ന

മനുജരെക്കനിഞ്ഞു വീണ്ടുകൊണ്ടൊരു

 

ഘോരസർപ്പമാം സാത്താന്റെ ശിരസ്സു

ചതച്ചൊരു നാഥനേ! വന്ദനം!

ക്രൂരവേദനയേറ്റു കുരിശിൽ മരിച്ചുയിർത്തു

പാരം ബഹുമാനം പൂണ്ടാരോഹണമായോനേ!

 

കരുണ നിറഞ്ഞ കർത്താവേ അശുദ്ധി

നീക്കാൻ ഉറവ തുറന്ന ഭർത്താവേ!

ദുരിതമൊഴിച്ചെങ്ങളെ അരികിൽ വിളിച്ചു കൃപാ

വരങ്ങൾ തന്നിടുവാൻ നിൻകരളലിഞ്ഞിടണമേ

 

വേദകാരണകർത്തനേ! സർവ്വലോകങ്ങൾ

ക്കാദികാരണാ വന്ദനം!

ദൂതർക്കും മനുജരിൻ ജാതിക്കുമധിപനായ

നീതിയോടു ഭരണം ചെയ്തരുളുന്നവനാം.

ദേവനന്ദനാ! വന്ദനം! ജീവനാഥനാം

ദേവനന്ദനാ! വന്ദനം!

ദേവനന്ദനേ! പിതാവിൻ വലഭാഗത്തിൽ

മേവിക്കൊണ്ടനുദിനം ദിവ്യസ്തുതികളേൽക്കും

 

കന്യാനന്ദനാ! വന്ദനം! ഭൂതലേ വന്ന

ഉന്നതാധിപാ! വന്ദനം!

മന്നിൽ ദുരിതം പൂണ്ടുഴന്നു പരിതാപപ്പെടുന്ന

മനുജരെക്കനിഞ്ഞു വീണ്ടുകൊണ്ടൊരു

 

ഘോരസർപ്പമാം സാത്താന്റെ ശിരസ്സു

ചതച്ചൊരു നാഥനേ! വന്ദനം!

ക്രൂരവേദനയേറ്റു കുരിശിൽ മരിച്ചുയിർത്തു

പാരം ബഹുമാനം പൂണ്ടാരോഹണമായോനേ!

 

കരുണ നിറഞ്ഞ കർത്താവേ അശുദ്ധി

നീക്കാൻ ഉറവ തുറന്ന ഭർത്താവേ!

ദുരിതമൊഴിച്ചെങ്ങളെ അരികിൽ വിളിച്ചു കൃപാ

വരങ്ങൾ തന്നിടുവാൻ നിൻകരളലിഞ്ഞിടണമേ

 

വേദകാരണകർത്തനേ! സർവ്വലോകങ്ങൾ

ക്കാദികാരണാ വന്ദനം!

ദൂതർക്കും മനുജരിൻ ജാതിക്കുമധിപനായ

നീതിയോടു ഭരണം ചെയ്തരുളുന്നവനാം.